തൃശൂര്‍: ആലുവയില്‍ 1924ല്‍ നടന്ന സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമിയില്‍ സെമിനാറും പുസ്തകപ്രകാശനവും നടത്തും. നാളെ രാവിലെ 10ന് ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം നിര്‍വഹിക്കും.
അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് അധ്യക്ഷത വഹിക്കും. സാറാ ജോസഫ്, എം.പി. അബ്ദുസമദ് സമദാനി, ഷൗക്കത്ത് എന്നിവര്‍ സംസാരിക്കും. സര്‍വമത സമ്മേളനവും ഗുരുവിന്റെ മതദര്‍ശനവും എന്ന വിഷയത്തിലെ സെമിനാറില്‍ അശോകന് ചരുവില്‍ അധ്യക്ഷത വഹിക്കും.
ഡോ. ഖദീജ മുംതാസ്, കെ.പി. രാമനുണ്ണി, ഡോ. എം.എ. സിദ്ദിഖ് എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ഡോ. സുനില്‍ പി. ഇളയിടം എഡിറ്റ് ചെയ്ത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ‘പലമതസാരവുമേകം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗിവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും.
സ്വാമി ധര്‍മചൈതന്യ പുസ്തകം സ്വീകരിക്കും. സര്‍വമതസമ്മേളനത്തെ സംബന്ധിച്ചുള്ള ചരിത്രരേഖകളും സമ്മേളനത്തെക്കുറിച്ച് സച്ചിദാനന്ദന്, സച്ചിദാനന്ദസ്വാമികള്‍, കെ.എന്‍. ഗണേശ്, ടി.ടി. ശ്രീകുമാര്‍, അശോകന് ചരുവില്‍, കെ.ഇ.എന്‍, എസ്. ഗോപാലകൃഷ്ണന്, ടി.എസ്. ശ്യാംകുമാര്‍, സ്വാമി ധര്‍മചൈതന്യ, ഡോ. കെ.എം. അനില്‍, ഡോ. എം.എ. സിദ്ദീഖ്, അനു പാപ്പച്ചന് എന്നിവര്‍ എഴുതിയ ലേഖനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് പലമതസാരവുമേകം. ഡോ. സുനില്‍ പി. ഇളയിടം ആമുഖപ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.