ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
Friday, May 17, 2024 2:06 AM IST
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംസ്ഥാന കൺവൻഷൻ നാളെയും ഞായറാഴ്ചയുമായി മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കും. നാളെ വൈകുന്നേരം പതാക ഉയർത്തലോടെ ആരംഭിക്കുന്ന സമ്മേളനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
വിവിധ സമ്മേളനങ്ങളിലായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മുവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, കാഞ്ഞിരപ്പളളി ബിഷപ് മാർ ജോസ് പുളിക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോൺ. വർക്കി ആറ്റുപുറം കോർഎപ്പിസ്കോപ്പ തുടങ്ങിയവർ പ്രസംഗിക്കും.
കൺവൻഷനിൽ നടക്കുന്ന പാനൽ ചർച്ചകളിൽ ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, സീറോമലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാൻ റവ. ഡോ. ആന്റണി വടക്കേക്കര തുടങ്ങിയവർ സംബന്ധിക്കും.
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ, രൂപത ഡയറക്ടർമാർ, സംസ്ഥാന സമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കും.