മാര് തൂങ്കുഴി ; ധൈര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത പിതാവ്: കർദിനാൾ മാർ ആലഞ്ചേരി
Thursday, September 18, 2025 1:18 AM IST
കാക്കനാട്: അഭിവന്ദ്യ തൂങ്കുഴി പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എല്ലായ്പ്പോഴും സൗമ്യതയും ശാന്തതയും പുലർത്തിയിരുന്ന പിതാവ് എതിരഭിപ്രായങ്ങൾ പോലും സഹിഷ്ണതയോടെയാണ് ശ്രവിച്ചിരുന്നത്. എല്ലാവരോടും സ്നേഹപൂർവം ഇടപെടാനുള്ള സവിശേഷ സിദ്ധിക്ക് ഉടമയായിരുന്നു അദ്ദേഹം. ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ സ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ നിർണായകമായ ഇടപെടലുണ്ടായിരുന്നു.
മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട എന്നെ പിതാവ് ധൈര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സിബിസിഐയുടെ വൈസ് പ്രസിഡന്റായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭാരതസഭയിലെതന്നെ ശ്രദ്ധേയനായ ആർച്ച്ബിഷപ്പായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർഥ സേവനങ്ങൾക്ക് സഭാസമൂഹത്തിന്റെ കൃതജ്ഞതയോടൊപ്പം ആദരാഞ്ജലികളും അർപ്പിക്കുന്നു.