സത്യവാങ്മൂലം തിരുത്തി നൽകിയിട്ടില്ലെന്ന് മന്ത്രി വാസവൻ
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ഉമ്മൻചാണ്ടി സർക്കാർ നൽകിയ അഡീഷണൽ സത്യവാങ്മൂലം തുടർന്നുവന്ന എൽഡിഎഫ് സർക്കാർ തിരുത്തി നൽകിയിട്ടില്ലെന്നു മന്ത്രി വി.എൻ. വാസവൻ.
ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ വിശാലബഞ്ചിന്റെ പരിഗണനയിലാണ്. പുനഃപരിശോധനാ ഹർജികൾ നിലനിൽക്കുമോ എന്ന വിഷയം മാത്രമാണു നിലവിൽ സുപ്രീംകോടതി പരിഗണിക്കുന്നത്. തുടർനടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നിലപാടു പരിശോധിക്കേണ്ടതായി വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിക്കും കാർഷിക വ്യവസായ സംരംഭങ്ങൾക്കുമായി 2024-25 സാന്പത്തിക വർഷത്തിൽ കേരളബാങ്കിൽ നിന്നും 4552 കോടി രൂപ വിതരണം നടത്തിയിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.