സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
Wednesday, September 17, 2025 1:36 AM IST
തിരുവനന്തപുരം: ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.
2021-22, 2022-23 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് ഒന്പതു വിഭാഗങ്ങളിലായി അവാർഡുകൾ പ്രഖ്യാപിച്ചത്. ഇ-സിറ്റിസിൺ സർവീസ് ഡെലിവറി ആൻഡ് എം ഗവേണൻസിൽ കേരള ഹൈക്കോടതിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ക്ഷീര വികസന വകുപ്പിനും കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്കും രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും റവന്യൂ വകുപ്പിനുമാണ് മൂന്നാം സ്ഥാനം.
ഡിജിറ്റൽ പ്രോസസ് റീ എൻജിനിയറിംഗ് വിഭാഗത്തിൽ ധനകാര്യ (സ്പാർക്ക് പിഎം) വകുപ്പിനും എൽഎസ്ജിഡി ശുചിത്വമിഷനും ഒന്നാം സ്ഥാനം നേടി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കെഎസ്ഇബിഎല്ലും രണ്ടാം സ്ഥാനത്തെത്തി. ഹരിതകേരള മിഷനാണ് മൂന്നാം സ്ഥാനം. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു.
ഐഎച്ച്ആർഡിയുടെ ചാക്കയിലുള്ള ഇൻഫർമേഷൻ ടെക്നോളജി ഡിവിഷന്റെ വെബ്സൈറ്റിനാണ് ഒന്നാം സ്ഥാനം. കേരള പിഎസ്സി വെബ്സൈറ്റിന് രണ്ടാം സ്ഥാനവും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെയും ബിവറേജസ് കോർപ്പറേഷന്റെയും വെബ്സൈറ്റുകൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.