കൊച്ചുവേലായുധനു സിപിഎം വീട് നിർമിച്ചുനൽകും
Tuesday, September 16, 2025 1:51 AM IST
പുള്ള്(തൃശൂർ): വീടുനിർമാണത്തിനു സഹായംതേടി എത്തിയപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചെന്ന ആരോപണമുയർന്ന ചാഴൂർ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനു സിപിഎം വീടു നിർമിച്ചുനൽകും.
കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുഖാദർ ഉടൻ വീടുനിർമാണം ആരംഭിക്കുമെന്ന് ഉറപ്പുനൽകി. വയോധികനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ വിമർശനങ്ങളുയർന്നിരുന്നു.
ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്തവിധമാണ് കൊച്ചുവേലായുധനോടു സുരേഷ് ഗോപി പെരുമാറിയതെന്നു കെ.വി. അബ്ദുഖാദർ പറഞ്ഞു. എംപിയുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനത്തിനുള്ള സർഗാത്മകമായ മറുപടി എന്ന നിലയിൽകൂടിയാണ് സിപിഎം വീടുനിർമാണം ഏറ്റെടുക്കുന്നതെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി.