പിഎസ്സി 10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: പത്തു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് വകുപ്പില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്മെന്റ് ലോ കോളജുകള്‍) അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ലോ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഈഴവ/തിയ്യ/ബില്ലവ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്മെന്റ് പോളിടെക്നിക്കുകള്) ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി/ബോര്‍ഡ്/കോര്പറേഷന്/അഥോറിറ്റി/സൊസൈറ്റികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍എംവി), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി/ബോര്‍ഡ്/കോര്പറേഷന്/അഥോറിറ്റി/സൊസൈറ്റികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്സ് വെഹിക്കിള്‍), ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി ഗാര്‍ഡ് (പട്ടികജാതി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ മെറ്റീരിയല്‍സ് മാനേജര്‍ (പാര്‍ട്ട് 1 - ജനറല്‍ കാറ്റഗറി) എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2/ഓവര്‍സിയര്‍ ഗ്രേഡ് 2 (സിവില്‍), കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (വെറ്ററിനറി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇഇജി ടെക്നീഷന്‍ ഗ്രേഡ് 2, കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ബ്ലാക്ക്സ്മിത്ത്, കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്പറേഷന് ലിമിറ്റഡില്‍ ട്രേസര്‍, ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍) (പട്ടികവര്‍ഗം) തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.