അപമര്യാദയായി പെരുമാറിയെന്ന കേസ്: നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടു
Tuesday, September 16, 2025 1:51 AM IST
കൊച്ചി: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ എ. നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു.
വിചാരണക്കോടതി ഒരു വര്‍ഷത്തെ തടവിനും പിന്നീട് അപ്പീലില്‍ സെഷന്‍സ് കോടതി മൂന്നു മാസമായി ചുരുക്കുകയും ചെയ്ത ശിക്ഷ റദ്ദാക്കിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. വനം മന്ത്രിയായിരിക്കെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നായിരുന്നു പരാതി.
1999 ഫെബ്രുവരി 27നായിരുന്നു സംഭവമെങ്കിലും 2001 മാര്‍ച്ച് 15ന് ഡിജിപിക്കു നല്കിയ പരാതിയെത്തുടര്‍ന്ന് 2001 മേയ് ഒമ്പതിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി അമ്മയും സുഹൃത്തും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം ചിലരോടു പറഞ്ഞിരുന്നതിനാല്‍ ഇവരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ. എന്നാല്‍, സംഭവത്തിനു ദൃക്സാക്ഷികളില്ലെന്നും കേട്ടുകേള്‍വി മാത്രമാണു സാക്ഷിമൊഴിയായി നല്കിയിട്ടുള്ളതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ട്ടി.