ക്രൈസ്തവ സ്ഥാപനങ്ങളുടെ ലക്ഷ്യം സേവനം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Monday, September 15, 2025 6:14 AM IST
പാലാ: മെഡിസിറ്റി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ ക്രൈസ്തവ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭമല്ലെന്നും മറിച്ച് ക്രൈസ്തവ മൂല്യങ്ങളിലൂന്നിയുള്ള ശുശ്രൂഷയാണെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
വിവിധ മേഖലകളിലെ ക്രൈസ്തവരുടെ സേവനങ്ങൾ ശുശ്രൂഷയാണെന്ന് തിരിച്ചറിയണം. രാഷ്ട്ര നിര്‍മ്മിതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുളളവരാണ് ക്രൈസ്തവർ. ഭാരത ക്രൈസ്തവ സഭ വിദേശ മതമാണെന്ന് വ്യാഖ്യാനിക്കുന്നത് ഒരു തരത്തിലും തുടരരുത്. ഇവിടത്തെ സഭ ഭാരതത്തിന്റെ തന്നെ മതമാണ്. മതപരിവര്‍ത്തന ബില്ലിന്റെ പേരില്‍ പല സ്ഥലങ്ങളിലും ക്രൈസ്തവര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
ഇന്ന് അംഗസംഖ്യയില്‍ കുറവു വരുന്ന സഭയാണ് ക്രൈസ്തവര്‍. ക്രൈസ്തവ ദര്‍ശനം കൊണ്ടാണ് രാഷ്ട്രനിര്‍മ്മിതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്കാന് ഇവിടത്തെ ക്രിസ്ത്യാനികള്‍ക്ക് കഴിഞ്ഞിട്ടുള്ളതെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.