ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
Monday, September 15, 2025 6:14 AM IST
ഈരാറ്റുപേട്ട: നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ മറ്റക്കാട്ട് ഓമനക്കുട്ടന്റെ മകൻ അഭിജിത് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചിന് ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ഈലക്കയത്താണ് അപകടമുണ്ടായത്.
ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന് വേണ്ടി കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിക്കുകയായിരുന്നു. വളവ് തിരിയാതെ ബൈക്ക് എതിർവശത്തുള്ള കെട്ടിടത്തിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 11 ന് പനച്ചിപ്പാറ വീട്ടുവളപ്പിൽ. ഭാര്യ: അതുല്യ (പനക്കൽ, പെരുംത്തുരുത്ത്), അമ്മ: മിനി (വേലിക്കകത്ത്, പൂഞ്ഞാർ), സഹോദരൻ: ഇന്ദ്രജിത്ത്