ആട്ടിൻ കൂട്ടിൽനിന്ന് ഷോക്കേറ്റ് ആദിവാസി മരിച്ചു
Monday, September 15, 2025 6:14 AM IST
നിലന്പൂർ: ഷോക്കേറ്റ് ആദിവാസി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ കാനക്കുത്ത് നഗറിലെ ശേഖരൻ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30നാണ് സംഭവം. വീട്ടിൽ നിന്ന് ആട്ടിൻ കൂട്ടിലേക്കു കൊടുത്തിരുന്ന ഇലക്ട്രിക് വയറിൽ നിന്നാണു ശേഖരനു ഷോക്കേറ്റത്.
ശേഖരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരി അംബികയ്ക്കും ഷോക്കേറ്റു. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവർ നജീബ് സിപിആർ നൽകിയ ശേഷം അകന്പാടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വീടിനോടുചേർന്നുള്ള ആട്ടിൻകൂട്ടിലേക്ക് ഇലക്ട്രിക് വയർ നൽകിയത്. സംസ്കാരം നടത്തി. അവിവാഹിതനാണ്.