താ​​​മ​​​ര​​​ശേ​​​രി: താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലു​​​മാ​​​യി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എം​​​പി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

മ​​​ഹാ​​​ത്മാ ഗാ​​​ന്ധി, ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു, ഇ​​​ന്ദി​​​ര ഗാ​​​ന്ധി, രാ​​​ജീ​​​വ്‌ ഗാ​​​ന്ധി എ​​​ന്നി​​​വ​​​രു​​​ടെ പ​​​ട​​​ങ്ങ​​​ൾ ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത ചി​​​ത്രം പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​ക്കു ബി​​​ഷ​​​പ് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കി. വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ൺ. ജോ​​​യ്സ് വ​​​യ​​​ലി​​​ൽ, ഫാ. ​​​ബെ​​​ന്നി മു​​​ണ്ട​​​നാ​​​ട്ട്, ഫാ. ​​​സാ​​​യി പാ​​​റ​​​ൻ​​​കു​​​ള​​​ങ്ങ​​​ര, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​പ്ര​​​വീ​​​ൺ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.