മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതിക്കു തുടക്കം
Monday, September 15, 2025 6:14 AM IST
കോതമംഗലം: കോതമംഗലം രൂപത മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷത്തിനു തുടക്കമായി. ഇതിന്റെ ഭാഗമായി സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന സമൂഹബലിയിൽ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികനായിരുന്നു.
രൂപത വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, ചാന്‍സലര്‍ ഫാ.ജോസ് കുളത്തൂര്‍, പ്രൊക്യുറേറ്റര്‍ ഫാ.ജോസ് പുല്‍പ്പറമ്പില്‍, ബിഷപ്സ് ഹൗസിലെ മറ്റ് വൈദികര്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
നവതി സ്മാരകമായി സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആരംഭിച്ച ചികിത്സാ സഹായനിധി ഇവിഎം ഗ്രൂപ്പ് ചെയര്മാന് ഇ.എം. ജോണി ഉദ്ഘാടനം ചെയ്തു. വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ.ജോണ്‍ മറ്റപ്പിള്ളില്‍, അസി.വികാരിമാരായ ഫാ.ജസ്റ്റിന് ചേറ്റൂര്‍, ഫാ.മാത്യു എടാട്ട്, ട്രസ്റ്റിമാരായ ജോയ്സ് മുണ്ടയ്ക്കല്‍, ബെന്നി ചിറ്റൂപ്പറമ്പില്‍, ജോബി പാറങ്കിമാലില്‍, പിതൃവേദി പ്രസിഡന്റ് സോണി പാമ്പയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.