കെഎംഎയ്ക്ക് മികച്ച ലോക്കല്‍ മാനേജ്മെന്റ് അസോ. പുരസ്കാരം
Monday, September 15, 2025 6:14 AM IST
കൊച്ചി: ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ (എഐഎംഎ) 2024- 25 വര്‍ഷത്തെ മികച്ച ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷന് പുരസ്കാരം വീണ്ടും കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ).
ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന നാഷണല്‍ മാനേജ്മെന്റ് കണ്‍വന്‍ഷനില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിംഗ്ലയിൽനിന്ന് കെഎംഎ പ്രസിഡന്റ് കെ. ഹരികുമാര്‍, മുന്‍ പ്രസിഡന്റ് ബിജു പുന്നൂരാന്‍, വൈസ് പ്രസിഡന്റ് ദിലീപ് നാരായണന് എന്നിവര്‍ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ വ്യവസായ പ്രമുഖര്‍, നയനിർമാതാക്കള്‍ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.