ചന്തിരൂര്‍ ദിവാകരന് അന്തരിച്ചു
Monday, September 15, 2025 6:14 AM IST
അരൂര്‍: ചന്തിരൂരിന്റെ സ്വന്തം കവി എന്നറിയപ്പെടുന്ന അരൂര്‍ ചന്തിരൂര്‍ വള്ളവനാട് കളത്തില്‍ ചന്തിരൂര്‍ ദിവാകരന് (79) നിര്യാതനായി. പത്തു കവിതാ സമാഹാരങ്ങള്‍, ആറോളം ഖണ്ഡകാവ്യങ്ങള്‍, നാലു ബാലസാഹിത്യകൃതികള്‍ അടക്കം ഇരുപതോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ധീവരസഭ സംസ്ഥാന സെക്രട്ടറി, പണ്ഡിറ്റ് കറുപ്പന് സ്മാരകസമിതി സംസ്ഥാന പ്രസിഡന്റ്, വിശ്വകാന്തി എഡിറ്റര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹൗസിംഗ് ബോര്‍ഡിലെ യുഡി ക്ലര്‍ക്കായി 2001ല്‍ വിരമിച്ചശേഷം സാംസ്കാരിക മേഖലയില്‍ സജീവമായിരുന്നു.
ഭാര്യ: അംബുജാക്ഷി. മക്കള്‍: ശ്രീജബെന്, സംഗീത, സംഗമിത്ര. മരുമക്കള്‍: കാര്ത്തികേയന്, പ്രതാപന്, ബൈജു.