ഒ​​​റ്റ​​​പ്പാ​​​ലം: ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​യി​​​റ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വ​​​തി​​​ക്കു പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്കു ത​​​ല​​​യി​​​ടി​​​ച്ചു​​​വീ​​​ണു പ​​​രി​​​ക്കേ​​​റ്റു. കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​നി ക്രി​​​സ്റ്റീ​​​ന(25)​​​യ്ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ച​​​ര​​​യോ​​​ടെ ര​​​ണ്ടാം​​​ന​​​മ്പ​​ർ പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​ണു സം​​​ഭ​​​വം. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു ഒ​​​റ്റ​​​പ്പാ​​​ല​​​ത്തേ​​​ക്കു യാ​​​ത്ര​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി ഇ​​​റ​​​ങ്ങേ​​​ണ്ട സ്ഥ​​​ലം എ​​​ത്തി​​​യ​​​ത് അ​​​റി​​​ഞ്ഞി​​​ല്ല. ട്രെ​​​യി​​​ൻ നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് ഒ​​​റ്റ​​​പ്പാ​​​ലം എ​​​ത്തി​​​യ കാ​​​ര്യം മ​​​ന​​​സി​​​ലാ​​​യ​​​ത്.


നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു ധൃ​​​തി​​​പി​​​ടി​​​ച്ച് ഇ​​​റ​​​ങ്ങാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്കു വീ​​​ണ് ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ യു​​​വ​​​തി​​​യെ ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

യു​​​വ​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ അ​​​മ്മ​​​യെ കാ​​​ണാ​​​ൻ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു യു​​​വ​​​തി.