ആഗോള സുറിയാനി സമ്മേളനത്തിനു തുടക്കം
Tuesday, September 16, 2025 1:51 AM IST
കോട്ടയം: സുറിയാനി ഭാഷയെയും പാരമ്പര്യത്തെയും പോഷിപ്പിക്കുന്നതില്‍ സെന്റ് ഇഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) 40 വര്‍ഷമായി നല്‍കുന്നത് ഉന്നതമായ സേവനമാണെന്ന് എംജി യൂണിവേഴ്സി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്.
നിലവിലുള്ള കോഴ്സുകള്‍ക്കു പുറമെ ഓണ്‍ലൈന്‍ കോഴ്സുകള്‍കൂടി ആരംഭിച്ചാല്‍ ആഗോളതലത്തില്‍ ഒട്ടേറെപ്പേര്‍ക്ക് സുറിയാനി പഠനത്തിന് അവസരം ലഭിക്കുമെന്നും ഡോ. സാബു തോമസ് അഭിപ്രായപ്പെട്ടു.
ഏബ്രഹാം മാര്‍ യൂലിയോസിന്റെ അധ്യക്ഷതയില്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ് സഫഗ്രന്‍ മെത്രാപ്പോലീത്ത, എവുജിന്‍ മാര്‍ കുര്യാക്കോസ്, മാര്‍ ജോസ് പുളിക്കല്‍, ഡോ. എലെയ്ന് ജെ. ഡൊസ്രാമാക്സ് (ഫ്രാന്‍സ്), ഡോ. ഹെറാള്‍ഡ് സെര്മാന് (ജര്‍മനി), ഡോ. ഫ്രാങ്കൊയ്സ് ബ്രിക്വല് (ഫ്രാന്‍സ്), ഡോ. എ. മുരിയേല്‍ ഡെബി (ഫ്രാന്‍സ്), ഫാ. മാത്യു കോശി മോടിശേരില്‍, സീരി ഡയറക്ടര്‍ റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.