പന്നിയങ്കരയിലെ ടോൾപിരിവ്: ഹർജി ഇന്നു പരിഗണിക്കും
Tuesday, September 16, 2025 1:51 AM IST
തൃശൂർ: പാലക്കാട്-മണ്ണുത്തി ദേശീയപാതയിൽ മേൽപാലനിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവയ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കും.
ഗതാഗതക്കുരുക്കിനു പരിഹാരം കാണുംവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.
ഗതാഗതക്കുരുക്കുമൂലം തൃശൂർ പാലിയേക്കര ടോൾ പ്ലാസ താത്കാലികമായി അടപ്പിച്ച ഹൈക്കോടതി ഉത്തരവും സുപ്രീംകോടതിയിലെ അപ്പീലിലുണ്ടായ ഉത്തരവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.