വി.എസ്. സുജിത്ത് വിവാഹിതനായി
Tuesday, September 16, 2025 1:51 AM IST
കുന്നംകുളം (തൃശൂർ): പോലീസ് സ്റ്റേഷനിലെ ക്രൂരമർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ താരമായ കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയും യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ്. സുജിത്ത് വിവാഹിതനായി.
ചൂണ്ടൽ പുതുശേരി സ്വദേശി തൃഷ്ണയാണു വധു. രാവിലെ ഏഴിനും 7.45നും ഇടയിലുള്ള മുഹൂർത്തത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താലികെട്ട്.
തുടർന്ന് ചൊവ്വന്നൂർ കെ.ആർ. നാരായണൻ കമ്യൂണിറ്റി ഹാളിൽ വിവാഹസത്കാരം നടന്നു. കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ, ഷാഫി പറമ്പിൽ, ജോസഫ് ടാജറ്റ്, അനിൽ അക്കര, സന്ദീപ് വാര്യർ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, കെ.പി. ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
2023ൽ സുജിത്തിനെ കുന്നംകുളം സ്റ്റേഷനിലെ പോലീസുകാർ കസ്റ്റഡിയിൽ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതോടെ വൻവിവാദമായിരുന്നു.