പാർട്ടിക്കു വിധേയനായി തുടരും: രാഹുൽ
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: താൻ പാർട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല നിയമസഭയിൽ എത്തിയതെന്നും എന്നും പാർട്ടിക്കു വിധേയനായി തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
കോണ്‍ഗ്രസ് പാർട്ടി അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതിനുശേഷം ആദ്യമായി മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രാഹുൽ.
സസ്പെൻഷനിലായ താൻ ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ല. പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യത്തിന്, അന്വേഷണം നടക്കുകയാണല്ലോ എന്നും പ്രതികരിക്കാനില്ലെന്നു രാഹുൽ പറഞ്ഞു.
താൻ ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് പിണറായി സർക്കാരിന്റെ കാലത്താണ്. ആ പോലീസിൽനിന്നു തനിക്കെതിരേയുള്ള അന്വേഷണത്തിൽ ഒരു ആനുകൂല്യവും പ്രതീക്ഷിക്കുന്നില്ല.മരിക്കും വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.