മതേതരത്വത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Tuesday, September 16, 2025 1:51 AM IST
കൊച്ചി: മതപരിവര്‍ത്തന നിരോധന നിയമത്തിലൂടെയും ഇതിന്റെ മറവിലൂടെയും രാജ്യത്തിന്റെ മതേതരത്വ മഹത്വത്തെ വെല്ലുവിളിക്കാനും തകര്‍ക്കാനും ആരേയും അനുവദിക്കരുതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍.
ഭരണഘടന പൗരന്മാർക്ക് ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ആരുടെയും ഔദാര്യമല്ല. വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരേ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇന്ത്യയിലും മറ്റൊരു രൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.