ഹോർട്ടി വൈനിനു നികുതി: ബിൽ സബ്ജക്ട്കമ്മിറ്റിക്ക് അയച്ചു
Wednesday, September 17, 2025 1:36 AM IST
തിരുവനന്തപുരം: പഴങ്ങൾ ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഹോർട്ടി വൈനിനെ ഇന്ത്യൻ നിർമിത വിദേശമദ്യ വിഭാഗത്തിൽ ഉൾപ്പെടുത്തി നികുതി ഈടാക്കുന്നതിനുള്ള കേരള പൊതുവില്പന നികുതി ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.
ഭക്ഷ്യധാന്യങ്ങൾ ഒഴികെയുള്ള പലപ്പോഴും പാഴായിപ്പോകുന്ന പഴങ്ങളും മറ്റും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബിൽ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു.
കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.