തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ജ​​​പ്പു​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ത​​​ട​​​വു​​​കാ​​​ര​​​ന് ക്രൂ​​​രമ​​​ർ​​​ദ​​​ന​​​മേ​​​റ്റു. അ​​​വ​​​ശ നി​​​ല​​​യി​​​ലാ​​​യ ത​​​ട​​​വു​​​കാ​​​ര​​​നെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ​​​ത്ത​​​നം തി​​​ട്ട സ്വ​​​ദേ​​​ശി ബി​​​ജു​​വി​​നാ​​ണ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്.

ഇ​​​യാ​​​ൾ പേ​​​രൂ​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​ക​​​രോ​​​ഗാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യെ ദേ​​​ഹോ​​​പ​​​ദ്ര​​​വം എ​​​ല്പി​​​ച്ച കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത്​​​ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണോ ത​​​ട​​​വു​​​കാ​​​രാ​​​ണോ ഇ​​​യാ​​​ളെ മ​​​ർ​​​ദി​​​ച്ച​​​ത് എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​ന്നി​​​ട്ടി​​​ല്ല. 13നാ​​​ണ് ഇ​​​യാ​​​ളെ പൂ​​​ജ​​​പ്പു​​​ര ജി​​​ല്ലാ ജ​​​യി​​​ലി​​​ലേ​​​ക്കു കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജ​​​യി​​​ൽ വ​​​ള​​​പ്പി​​​ലെ ഓ​​​ട​​​യി​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നാ​​​ണ് ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രെ അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​യാ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

അ​​​തേ​​സ​​​മ​​​യം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ൽ രേ​​​ഖാ​​​മൂ​​​ലം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം​​​ വ​​​രെ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. സം​​​സാ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി തി​​​രി​​​കെ ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ഇയാളിൽനിന്നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു വ​​​രി​​​ക​​​യു​​​ള്ളൂ.