വിമുക്ത ഭടന്മാര് മരിച്ചാൽ ഇനി ഔദ്യോഗിക അന്ത്യോപചാരം
Wednesday, September 17, 2025 1:37 AM IST
കോഴിക്കോട്: മരിക്കുന്ന വിമുക്ത ഭടന്മാര്ക്ക് ഇനി ഔദ്യോഗിക അന്ത്യോപചാരം അര്‍പ്പിക്കും. കേരള സ്റ്റേറ്റ് എക്സ്-സര്‍വീസ് ലീഗ് നല്കിയ നിവേദനത്തെത്തുടര്‍ന്ന് സൈനികക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
വിമുക്തഭടന്മാര് മരണപ്പെടുമ്പോള്‍ ജില്ലാ സൈനികക്ഷേമ ഓഫീസറോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഓഫീസിലെ ഒരു ഉദ്യോഗസ്ഥനോ ഔദ്യോഗികമായി അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഹാജരാകണം.
ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ജില്ലാ സൈനിക ക്ഷേമ ബോര്‍ഡിലെ വിമുക്തഭട പ്രതിനിധിയെയോ അല്ലെങ്കില്‍ എക്സ്-സര്‍വീസ്മെന്‍ സംഘടനകളുടെ പ്രതിനിധിയോ ചുമതലപ്പെടുത്തണം. അന്ത്യോപചാരത്തിനായി ഒരു വിമുക്തഭടന് 500 രൂപ നിരക്കില്‍ സ്റ്റേറ്റ് മിലിട്ടറി ബെനവലന്റ് ഫണ്ടില്‍നിന്നു തുക ചെലവഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.