കൊച്ചിയിൽ തേക്ക് ഉച്ചകോടി
Wednesday, September 17, 2025 1:36 AM IST
കൊച്ചി: അന്താരാഷ്ട്ര തേക്ക് ഉച്ചകോടിക്ക് ഇന്നു കൊച്ചിയിൽ തുടക്കം. ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ രാവിലെ 9.30ന് വനംവകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ രാജേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ശാസ്ത്ര- സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി. സുധീർ അധ്യക്ഷത വഹിക്കും. തേക്ക് സംരക്ഷണ- വ്യവസായ മേഖലയിലെ സുസ്ഥിരത ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിയിൽ 40 രാജ്യങ്ങളിൽനിന്ന് 350ലധികം പ്രതിനിധികൾ പങ്കെടുക്കും.
ലോകത്തെ പ്രമുഖ വനശാസ്ത്രജ്ഞരും നയരൂപകരും ഗവേഷകരും വ്യാപാര പ്രതിനിധികളും ഉച്ചകോടിയുടെ ഭാഗമാകും.