അ​​ടി​​മാ​​ലി: ആ​​ന​​ച്ചാ​​ൽ ചി​​ത്തി​​ര​​പു​​ര​​ത്തി​​ന് സ​​മീ​​പം സ്വ​​കാ​​ര്യ റി​​സോ​​ർ​​ട്ടി​​ന്‍റെ സം​​ര​​ക്ഷ​​ണ ഭി​​ത്തി നി​​ർ​​മാ​​ണ​​ത്തി​​നി​​ടെ മ​​ണ്ണി​​ടി​​ഞ്ഞ് ര​​ണ്ട് തൊ​​ഴി​​ലാ​​ളി​​ക​​ൾ മ​രി​ച്ചു. നി​​ർ​​മാ​​ണ ജോ​​ലി​​ക​​ൾ​​ക്കി​​ടെ മ​​ണ്ണി​​ടി​​ഞ്ഞ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മേ​​ൽ പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ആ​​ന​​ച്ചാ​​ൽ ശ​​ങ്കു​​പ്പ​​ടി കു​​ഴി​​ക്കാ​​ട്ടു​മ​​റ്റം രാ​​ജീ​​വ​​ൻ (40), ബൈ​​സ​​ൺ​​വാ​​ലി ഈ​​ന്തും​​തോ​​ട്ട​​ത്തി​​ൽ ബെ​​ന്നി (45) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ചി​​ത്തി​​ര​​പു​​രം ത​​ട്ടാ​​ത്തി​​മു​​ക്കി​​ന് സ​​മീ​​പം അ​​പ​​ക​​ടം ഉ​​ണ്ടാ​​യ​​ത്. മ​​ണ്ണ് വീ​​ണ​​തി​​നെ തു​​ട​​ർ​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ ഏ​​റെ നേ​​രം മ​​ണ്ണി​​ന​​ടി​​യി​​ൽ കു​​ടു​​ങ്ങിക്കിട​​ന്നു.


അ​​ടി​​മാ​​ലി, മൂ​​ന്നാ​​ർ അ​​ഗ്നി ര​​ക്ഷാ സേ​​നാം​​ഗ​​ങ്ങ​​ളും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും ചേ​​ർ​​ന്ന് യ​​ന്ത്ര സ​​ഹാ​​യ​​ത്തോ​​ടെ ഏ​​റെ സ​​മ​​യ​​ത്തെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നൊ​​ടു​​വി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ പു​​റ​​ത്തെ​​ടു​​ത്തെ​ങ്കി​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.​​മൃ​​ത​​ദേ​​ഹം തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി മാ​​റ്റി.