പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 95-ാം പു​ന​രൈ​ക്യ വാ​ര്‍ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ 34-ാമ​ത് അ​ന്ത​ര്‍ദേ​ശീ​യ യു​വ​ജ​ന ക​ണ്‍വ​ന്‍ഷ​ന്‍ നാ​ളെ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ത​ട്ട സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​സി​വൈ​എം സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് മോ​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​തോ​ലി​ക്കാ ബാ​വ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ​ത്ത​നം​തി​ട്ട ബി​ഷ​പ് ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​ക്കാ​ര്‍പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ബി​ന്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.