ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പ് അമൃത ആശുപത്രിയില്‍
Friday, May 17, 2024 2:06 AM IST
കൊച്ചി: കേരള അസോസിയേഷന് ഓഫ് ന്യൂറോളജിസ്റ്റിന്റെയും (കെഎഎന്‍) അമൃത ആശുപത്രിയുടെയും നേതൃത്വത്തില്‍ 15ാമത് ഇന്ത്യന്‍ നാഷണല്‍ ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പ് 18നും 19നും കൊച്ചി അമൃത ആശുപത്രിയില്‍ നടക്കും.
യുവതലമുറയില്‍ ന്യൂറോ സയന്‍സിലെ ഗവേഷണസാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു മത്സരം സംഘടിപ്പിക്കുന്നത്.
രാജ്യത്തെ 13 നഗരങ്ങളില്‍നിന്നായി 13 റീജണല്‍ ഫൈനലിസ്റ്റുകളാണ് കൊച്ചിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുകയെന്ന് സംഘാടകസമിതി ചെയര്‍മാനും അമൃത ആശുപത്രി പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. കെ.പി. വിനയന് പറഞ്ഞു. നാലു ഘട്ടങ്ങളിലായി നടക്കുന്ന ഫൈനലില്‍ ക്വിസ്, സ്കില്‍ ടെസ്റ്റ്, എഴുത്തുപരീക്ഷ തുടങ്ങിയവയുണ്ടാകും.