കപ്പൽ അപകടം: 1140 കോടി രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജി
Wednesday, July 2, 2025 1:00 AM IST
കൊച്ചി: കൊച്ചി കായലില്‍ എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി ആഘാതങ്ങള്‍ കണക്കിലെടുത്ത് 1140 കോടി രൂപ കെട്ടിവയ്ക്കാന്‍ കപ്പല്‍ കമ്പനിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടമടക്കം ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന് പ്രസിഡന്റ് ചാള്‍സ് ജോര്‍ജിന്റെ ഹര്‍ജി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും. മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നതെന്ന് ഇപ്പോഴും പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല.