വയനാട് പുനരധിവാസ പദ്ധതിയിൽ മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരും
Wednesday, July 2, 2025 1:00 AM IST
ആലുവ: വയനാട് പുനരധിവാസ പദ്ധതി ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം അഞ്ച് വീടുകളുടെ നിർമാണം ആരംഭിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നിർമിക്കുന്ന 50 വീടുകളിൽ അഞ്ചു വീടാണ് ഫോറം ഏറ്റെടുത്തിട്ടുള്ളത്.
മാനന്തവാടി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വയനാട് സർവീസ് സൊസൈറ്റിക്കാണു നിർമാണച്ചുമതല. ആലുവയിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ് കെ.ടി. തോമാച്ചൻ, ജനറൽ സെക്രട്ടറി പോൾ മുണ്ടാടന്‍ എന്നിവർ ചേർന്നു നിർമാണക്കരാറും ആദ്യഗഡുവും വയനാട് സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജിനു കൈമാറി.
യോഗത്തിൽ ഫാ. ജയിംസ്, ഫാ. ആന്റു, ഫോറം ഭാരവാഹികളായ വി.എം. രാജുനാരായണൻ, എം.പി. അബ്ദുൽ നാസർ, ഇ.എ. മുഹമ്മദ്, പോൾ ജോസ് മാത്യു, ജോർജ് മാതേക്കൽ, ഗിരിജ സി. ജോർജ്, കെ.കെ. ഏലിയാസ്, പി.എസ്. സ്മിത്ത് എന്നിവർ പ്രസംഗിച്ചു.
ഒരു വീടിന് 16 ലക്ഷം രൂപ എന്ന നിലയിൽ 80 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളിൽനിന്നാണു തുക സമാഹരിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.