പിണറായി കേരളത്ത കടക്കെണിയിലാക്കി: പി.സി. തോമസ്
Wednesday, July 2, 2025 1:00 AM IST
കൊച്ചി: ഒമ്പത് വര്‍ഷത്തെ ഭരണംകൊണ്ട് കേരളത്തെ കടക്കെണിയിലാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
അദ്ദേഹം അധികാരം ഏല്ക്കുമ്പോള് കേരളത്തില്‍ മൊത്തം ഉണ്ടായിരുന്ന കടം ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയായിരുന്നു. ഇന്നത് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ കണക്കുകള്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കണമെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പി.സി. തോമസ് ആവശ്യപ്പെട്ടു.
റബറിന് കിലോയ്ക്ക് 250 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കും എന്ന് പ്രകടനപത്രികയില്‍ പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ അതിനുവേണ്ടി ഒന്നും ചെയ്തില്ല. ഒരു വര്‍ഷം കഴിയുമ്പോള്‍ ഭരണം പോകും എന്നു മാത്രമല്ല, വന്‍ വിപത്താണ് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നതെന്നും പി.സി. തോമസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജില്ലാ ജന. സെക്രട്ടറി ജിസണ് ജോര്‍ജ്, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.രാജു വടക്കേക്കര എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.