കീംമാര്ക്ക് ഏകീകരണത്തിലെ അപാകത പരിഹരിച്ചത് അഭിനന്ദനാർഹം: കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്
Wednesday, July 2, 2025 1:00 AM IST
കോട്ടയം: കീം പ്രവേശന പരീക്ഷയിലെ മാര്‍ക്ക് ഏകീകരണത്തിലെ അപാകതകള്‍ പരിഹരിച്ച് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് തീരുമാനമെടുത്ത കേരള സര്‍ക്കാരിന് കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അനുകൂലമായി വിദഗ്ധസമിതി റിപ്പോര്‍ട്ട് തയാറാക്കി ഗവണ്മെന്റിന് സമര്‍പ്പിക്കുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
കുട്ടികള്‍ക്ക് നല്ല ആത്മധൈര്യത്തോടെ മുന്നോട്ടു പഠിക്കുന്നതിനുള്ള അവസരം ഒരുക്കിക്കൊടുത്ത മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കെഎസ്എസ്ടിഎഫ് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.