ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി സിപിഎമ്മിൽ
Wednesday, July 2, 2025 1:00 AM IST
കണ്ണൂർ: കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ നേതാവ് സിപിഎമ്മിൽ ചേർന്നു.
സഹകരണ എംപ്ലോയീസ് കോൺഗ്രസ് -ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയും റെയ്ഡ്കോ (ഫുഡ്) മാർക്കറ്റിംഗ് മാനേജരുമായ കൂത്തുപറന്പിലെ വിനോദ് പുഞ്ചക്കരയാണ് സിപിഎമ്മിൽ ചേർന്നത്.
ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതരാഷ്ട്രവാദികളെ സഖ്യകക്ഷികളാക്കി തെരഞ്ഞെടുപ്പ് നേരിടുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടതെന്ന് വിനോദ് പുഞ്ചക്കര പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വിനോദ് പുഞ്ചക്കരയെ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി എന്നിവർ സ്വീകരിച്ചു. കൂത്തുപറമ്പ് ഏരിയാസെക്രട്ടറി എം. സുകുമാരൻ, ഏരിയാ കമ്മിറ്റിയംഗം ടി. അശോകൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം.കെ. സുധീർ കുമാർ, കുന്നുമ്പ്രം വാസു, കെ.എൻ. ഗോപി, എം. രജീഷ് എന്നിവരും പങ്കെടുത്തു.