ടി.എ. മജീദ് പുരസ്കാരം ആർ. രാജഗോപാലിന്
Wednesday, July 2, 2025 1:00 AM IST
തിരുവനന്തപുരം: മുൻ മന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ടി.എ. മജീദിന്റെ സ്മരണയ്ക്കായി ടി.എ. മജീദ് സ്മാരക സൊസൈറ്റി ഏർപ്പെടുത്തിയ 45-ാമതു പുരസ്കാരം ദ് ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാലിന്.
ശനിയാഴ്ച വൈകുന്നേരം നാലിനു വർക്കല കിംഗ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരം സമ്മാനിക്കും.