മുഖ്യമന്ത്രിക്ക് പുതിയ ഡിജിപിയുടെ ആദ്യ സല്യൂട്ട് കണ്ണൂരില്‍
Wednesday, July 2, 2025 1:00 AM IST
കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖറിന്റെ മുഖ്യമന്ത്രിക്കുള്ള ആദ്യ സല്യൂട്ട് കണ്ണൂരിൽ നൽകി.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന നാലു ജില്ലകളുടെ ഔദ്യോഗിക അവലോകന യോഗത്തോടനുബന്ധിച്ച് ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ പോലീസ് മേധാവി മുഖ്യമന്ത്രിയെ ഔദ്യോഗികമായി സല്യൂട്ട് ചെയ്തത്.
കഴിഞ്ഞ മാസം നായനാർ അക്കാഡമിയിൽ നടത്താനിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് മാറ്റിവച്ച ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് ചേർന്നത്. കനത്ത മഴ കാരണമാണ് നേരത്തേ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രവാഡ ചന്ദ്രശേഖർ അവലോകന വേദിയിലെത്തിയത്.