സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കേരളത്തില്‍ എത്തുന്നു
Tuesday, July 1, 2025 2:51 AM IST
കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി ജസ്റ്റീസ് ബി.ആര്. ഗവായ് കേരളത്തിലെത്തുന്നു.
ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന് ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് ആറിന് വൈകുന്നേരം അഞ്ചിനു സംഘടിപ്പിക്കുന്ന പതിനൊന്നാമത് ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തുന്നത്.
ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷത വഹിക്കും. ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം ജസ്റ്റീസ് ദേവന് രാമചന്ദ്രന് നടത്തും.