ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, July 1, 2025 2:51 AM IST
തിരുവനന്തപുരം: ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജുകളില്‍ പ്രഫസര്‍ ഇന്‍ സര്‍ജറി, ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജുകളില്‍ പ്രഫസര്‍ ഇന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, വിവിധ ജില്ലകളില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ്, ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍, വിവിധ ജില്ലകളില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി - ജനറല്‍, തസ്തികമാറ്റം മുഖേന) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.