തമ്മിൽ ഭേദം രവാഡ: മുഖ്യമന്ത്രി
Tuesday, July 1, 2025 2:52 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ തെരഞ്ഞെടുപ്പിന് യുപിഎസ്സി തയാറാക്കിയ റാങ്ക് പട്ടികയിൽ നിന്നാണ് രവാഡ ചന്ദ്രശേഖറിനെ നിയമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു.
പട്ടികയിലെ മൂന്നു പേരിൽ തമ്മിൽ ഭേദം പട്ടികയിലെ രണ്ടാമനായ രവാഡ ചന്ദ്രശേഖറാണെന്നും അതിനാലാണു നിയമിക്കാൻ തീരുമാനിച്ചതെന്നും ഓണ്‍ലൈൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.