കൂത്തുപറമ്പ് വെടിവയ്പിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ല: എം.വി. ഗോവിന്ദൻ
Wednesday, July 2, 2025 1:00 AM IST
കൊച്ചി: കൂത്തുപറമ്പ് വെടിവയ്പിനും ലാത്തിച്ചാർജിനും നേതൃത്വം നൽകിയത് ടി.ടി. ആന്റണിയും ഹക്കിം ബത്തേരിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രവാഡ ചന്ദ്രശേഖർ കേസിൽ പ്രതിയായിരുന്നെങ്കിലും അന്വേഷണ കമ്മീഷനും കോടതിയുമുൾപ്പെടെ കേസിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഡിജിപിയെ തീരുമാനിക്കുന്നത്. പാർട്ടി നൽകുന്ന ക്ലീൻചിറ്റ് അനുസരിച്ചല്ലെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ പറഞ്ഞു.