ബിജെപി നേതാവിനു നോട്ടീസ്
Wednesday, July 2, 2025 1:00 AM IST
പാലക്കാട്: ദേശീയപതാക കാവിയാക്കണമെന്ന പരാമർശത്തിലെടുത്ത കേസിൽ ബിജെപി നേതാവ് എൻ. ശിവരാജനു പോലീസ് നോട്ടീസ്. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ഏഴിനു ഹാജരാകുമെന്നു ശിവരാജൻ പ്രതികരിച്ചു.