കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം: സജി ചെറിയാൻ
Wednesday, July 2, 2025 1:00 AM IST
തൃശൂർ: ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾ എതിർത്തുതോല്പിക്കണമെന്നും സാംസ്കാരികമേഖലയിൽ കേരളത്തെ ബദലായി ഉയർത്തിക്കൊണ്ടുവരുമെന്നും സാംസ്കാരികമന്ത്രി സജി ചെറിയാൻ. നവീകരണം പൂർത്തിയാക്കിയ കൈരളി, ശ്രീ തിയറ്റർ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ടു പ്രതിസന്ധികൾ ഉയർന്നു.കേന്ദ്രമന്ത്രി അഭിനയിച്ച ചിത്രത്തിനും രക്ഷയില്ല. എന്തു പേരിടണമെന്നും ചിന്തിക്കണമെന്നും എഴുതണമെന്നും പഠിക്കണമെന്നുമുള്ള തരത്തിലേക്ക് ആവിഷ്കാരസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന കാലത്തു സാംസ്കാരികകൂട്ടായ്മ അവശ്യമാണെന്നും മന്ത്രി പറഞ്ഞു.