പ്രതിപക്ഷ നേതാവ് മേജറാണെങ്കിൽ പ്രവർത്തകർ ജവാൻ: സജി ചെറിയാൻ
Wednesday, July 2, 2025 1:00 AM IST
തൃശൂർ: പ്രതിപക്ഷനേതാവ് മേജറാണെങ്കിൽ പ്രവർത്തകർ ജവാനെന്നു മന്ത്രി സജി ചെറിയാൻ. ചെല്ലാനത്തെ കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ചു കരിങ്കൊടികാട്ടിയവരെ ഗുണ്ടകളെന്നു വിളിച്ച മന്ത്രി മാപ്പുപറയണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടകളെന്നു വിളിച്ചതാണു സതീശനു പ്രശ്നമായത്. ജവാന്മാരെന്നു വിളിച്ചാൽ പ്രശ്നമില്ലല്ലോ. വെളുപ്പിനെതന്നെ ജവാൻ അടിച്ചിട്ടാണ് അവർ എത്തിയത്. മൂന്നു പേരും മദ്യപിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ആരൊക്കെയാണെന്ന് എനിക്കറിയാം. ഇവരെ മത്സ്യത്തൊഴിലാളികൾ എന്നുവിളിച്ച് മത്സ്യത്തൊഴിലാളിസമൂഹത്തെ അപമാനിക്കരുതെന്നു അദ്ദേഹം പറഞ്ഞു.