ഡിജിപി നിയമനം പോലീസ് നിയമത്തിന് അനുസൃതമായി: കെ.കെ. രാഗേഷ്
Wednesday, July 2, 2025 1:00 AM IST
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ പോലീസ് നിയമത്തിനനുസൃതമായാണു ഡിജിപിയെ നിയമിച്ചതെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
രവാഡ ചന്ദ്രശേഖറിനെതിരേ കൂത്തുപറന്പ് വെടിവയ്പ് സംഭവത്തിൽ ആക്ഷേപമുണ്ടായിരുന്നെങ്കിലും പുതുതായി ചുമതലയേറ്റ ആ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നില്ലെന്ന് കെ.കെ. രാഗേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.