കോയമ്പത്തൂർ - മംഗലാപുരം സ്പെഷൽ ട്രെയിൻ നാളെ മുതൽ
Friday, May 17, 2024 2:06 AM IST
കൊല്ലം: കോയമ്പത്തൂർ - മംഗലാപുരം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ നാളെ മുതൽ സർവീസ് ആരംഭിക്കും. ജൂൺ 29 വരെ സർവീസ് ഉണ്ടാകും.ശനിയാഴ്ചകളിൽ രാവിലെ 9.30 ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന വണ്ടി അന്നു വൈകുന്നേരം 6.15 ന് കോയമ്പത്തൂരിൽ എത്തും.
തിരികെയുള്ള സർവീസ് അന്നു രാത്രി 10.15 ന് കോയമ്പത്തൂരിൽ നിന്നു പുറപ്പെട്ട് ഞായർ രാവിലെ 6.55 ന് മംഗലാപുരത്ത് എത്തും.കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊര്‍ണൂർ, ഒറ്റപ്പാലം, പാലക്കാട്, പോഡന്നൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
സ്ലീപ്പർ കോച്ചുകൾ മാത്രമാണ് ഈ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.