ഹാല് സിനിമ ഹൈക്കോടതി 25ന് കാണും
Wednesday, October 22, 2025 1:39 AM IST
കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഹാല് സിനിമ ഹൈക്കോടതി 25ന് വൈകുന്നേരം ഏഴിന് നേരിട്ടു കാണും. കേസില്‍ ഹാജരായ അഭിഭാഷകര്‍ക്കൊപ്പം കാക്കനാട് സ്റ്റുഡിയോയില്‍ സിനിമ കാണാമെന്ന് ജസ്റ്റീസ് വി.ജി. അരുണ്‍ അറിയിച്ചു.
പതിനഞ്ചോളം കട്ടുകള്‍ വേണമെന്ന സെൻസർ ബോര്‍ഡ് നിര്‍ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നതടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന് മുഹമ്മദ് റഫീഖ് എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിനിമ കാണാന്‍ കോടതി തീരുമാനിച്ചത്.
ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണു സിനിമയെന്ന വാദമുന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.