ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍റെ 2.5 കോ​​​ടി രൂ​​​പ​​​യു​​​ടെ മേ​​​രി ക്യൂ​​​റി ഫെ​​​ലോ​​​ഷി​​​പ്പ് ക​​​ര​​​സ്ഥ​​​മാ​​​ക്കി ഫാ​​​ത്തി​​​മ ഷ​​​ഹ്‌​​​സീ​​​ന.

പോ​​​ര്‍​ച്ചു​​​ഗ​​​ലി​​​ലെ മി​​​ന്‍​ഹോ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഗ​​​വേ​​​ഷ​​​ണ​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ക​​​രു​​​വ​​​ന്നൂ​​​ര്‍ എ​​​ട്ടു​​​മ​​​ന സ്വ​​​ദേ​​​ശി പു​​​ന്നി​​​ല​​​ത്ത് സി​​​ദ്ദി​​​ഖി​​​ന്‍റെ​​​യും ഷ​​​ബീ​​​ന​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ ഫാ​​​ത്തി​​​മ​​​യ്ക്കു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജീ​​​വ​​​ന്‍​ര​​​ക്ഷാ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ ഡൗ​​​ണ്‍​സ്ട്രീം പ്രോ​​​സ​​​സിം​​​ഗ്, ക്രി​​​സ്റ്റ​​​ലൈ​​​സേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി മൂ​​​ന്നു വ​​​ര്‍​ഷം നീ​​​ളു​​​ന്ന ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ്.


ത​​​ഞ്ചാ​​​വൂ​​​രി​​​ലെ ശാ​​​സ്ത്ര ഡീം​​​ഡ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍​നി​​​ന്നു കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്കും ഇം​​​ഗ്ല​​​ണ്ടി​​​ലെ ലീ​​​ഡ്സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍​നി​​​ന്ന് എം​​​എ​​​സ് ബി​​​രു​​​ദ​​​വും ഫാ​​​ത്തി​​​മ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ത്താം​​​ക്ലാ​​​സ് വ​​​രെ ചേ​​​ര്‍​പ്പ് ലൂ​​​ര്‍​ദ്മാ​​​ത സ്‌​​​കൂ​​​ളി​​​ലും പ്ല​​​സ്ടു​​​വി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ലി​​​റ്റി​​​ല്‍ ഫ്ള​​​വ​​​ര്‍ കോ​​​ണ്‍​വെ​​​ന്‍റ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ലു​​​മാ​​​ണു പ​​​ഠി​​​ച്ച​​​ത്.