കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് നേതൃസംഗമം
Tuesday, October 21, 2025 12:14 AM IST
കൊച്ചി: ആഗോള കത്തോലിക്കാസഭയിലെ ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് സംഘടിപ്പിച്ച നേതൃസംഗമം ഫമീലിയ 2 മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം ആശീര്‍ഭവനില്‍ നടന്ന ചടങ്ങില്‍ കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു.
വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി റവ.ഡോ. എ.ആര്. ജോണ്‍, വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന് ഡയറക്ടര്‍ ഫാ. അലക്സ് കുരിശുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ ഫാമിലി കമ്മീഷന് ഡയറക്ടര്‍മാര്‍, സമിതിയംഗങ്ങള്‍, ആനിമേറ്റര്‍മാര്‍, വോളന്റിയേഴ്സ്, റിസോഴ്സ് പേഴ്സൺ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആശീര്‍ഭവന്‍ ഡയറക്ടര്‍ റവ.ഡോ. വിന്‍സന്റ് വാരിയത്ത്, കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി റവ. ഡോ. എ.ആര്. ജോണ്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഫാ. റോബര്‍ട്ട് ചാവറനാനിക്കല്, ഫാ.അരുണ്‍ മാത്യു തൈപ്പറമ്പില്‍, ബോണി ചെല്ലാനം തുടങ്ങിയവര്‍ നേതൃത്വം നല്കി.