രംഗോത്സവിന് തിരശീല വീണു; ഹരിശ്രീ വിദ്യാനിധി സ്കൂളിന് കലാകിരീടം
Sunday, October 19, 2025 12:08 AM IST
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു വന്ന എ എസ് ഐ എസ് സി കേരള റീജൺ കലോത്സവം - രംഗോത്സവ് 2025നു തിരശീല വീണു. തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്.
കാറ്റഗറി മൂന്നിൽ കോഴിക്കോട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാമതെത്തിയപ്പോൾ കാറ്റഗറി നാലിലും അഞ്ചിലും ഹരിശ്രീ വിദ്യാനിധി സ്കൂളിനാണ് ഒന്നാം സ്ഥാനം. മൂന്നു കാറ്റഗറികളിലും മണ്ണുത്തി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളാണ് രണ്ടാമത്.
എ എസ് ഐ എസ് സി കേരള റീജൺ പ്രസിഡന്റ് റവ.ഡോ. സില്‍വി ആന്റണി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ കെഇ റസിഡൻസ് പ്രിഫക്ട് ഫാ. ഷൈജു സേവ്യർ സിഎംഐ സമ്മാനദാനം നിർവഹിച്ചു.
എ എസ് ഐ എസ് സി കേരള റീജൺ വൈസ് പ്രസിഡൻ്റ് സിസ്റ്റർ ലിൻസി ജോർജ്, കേരള റീജൺ സെക്രട്ടറിയും ട്രഷററും മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, കലോത്സവം പ്രിൻസിപ്പൽ കോ ഓർഡിനേറ്റർ ഫാ. ഷിനോ കളപ്പുരക്കൽ, കെഇ സ്കൂൾ സീനിയർ വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ്, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി. നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.