കര്‍ഷക യൂണിയന് സംസ്ഥാന പ്രതിനിധി സമ്മേളനം
Sunday, October 19, 2025 12:08 AM IST
കോട്ടയം: കര്‍ഷക യൂണിയന് സംസ്ഥാന പ്രതിനിധി സമ്മേളനം 24ന് കോട്ടയം കേരള കോണ്‍ഗ്രസ് ഓഫീസ്ഹാളില് നടത്തും. രാവിലെ 11.45ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷത വഹിക്കും. പി.സി.തോമസ്, മോന്‍സ് ജോസഫ് എംഎല്‍എ, ജോയി ഏബ്രാഹം, ടി.യു. കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന് അപു ജോണ്‍ ജോസഫ്, ജെയ്സണ്‍ ജോസഫ്, ജോസ് ജെയിംസ് നിലപ്പന എന്നിവര്‍ പ്രസംഗിക്കും.