കൊ​​​​ച്ചി: വൈ​​​​ക്ക​​​​ത്തെ മൊ​​​​ബൈ​​​​ല്‍​ഷോ​​​​പ്പ് കു​​​​ത്തി​​​​ത്തു​​​​റ​​​​ന്ന് 17 മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍ മോ​​​​ഷ്‌​​​ടി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു വി​​​​ല്‍​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച സം​​​​ഘ​​​​ത്തി​​​​ലെ നാലു ​​പേ​​​ർ അ​​​​റ​​​​സ്റ്റി​​​​ല്‍.

വൈ​​​​ക്കം തോ​​​​ട്ട​​​​കം പ​​​​ടി​​​ഞ്ഞാ​​​​റേ പീ​​​​ടി​​​​ക​​​​ത്ത​​​​റ​​​​വീ​​​​ട്ടി​​​​ല്‍ ആ​​​​ദി​​​​ശേ​​​​ഷ​​​​ന്‍ (21), തോ​​​​ട്ട​​​​കം ഇ​​​​ണ്ടാം​​​​തു​​​​രു​​​​ത്തി​​​​ല്‍ ആ​​​​ദ​​​​ര്‍​ശ് അ​​​​ഭി​​​​ലാ​​​​ഷ് (18), ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പു​​​​ഴ​​​​യ്ക്ക​​​​ല്‍ മാ​​​​നാ​​​​ര്‍ ജോ​​​​സ് നി​​​​വാ​​​​സി​​​ല്‍ ​മാ​​​​ര്‍​ക്കോ​​​​സ് (20), ചേ​​​​ര്‍​ത്ത​​​​ല പ​​​​ള്ളി​​​​പ്പു​​​​റം ഭ​​​​ഗ​​​​വ​​​​തി​​​​വെ​​​​ളി​​​​യി​​​ല്‍ ​ത​​​​മ്പു​​​​രാ​​​​ന്‍ സേ​​​​തു എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് എ​​​​സ്എ​​​​ച്ച്ഒ അ​​​​നീ​​​​ഷ് ജോ​​​​യി, എ​​​​സ്‌​​​​ഐ അ​​​​നൂ​​​​പ് ചാ​​​​ക്കോ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

പോ​​​​ലീ​​​​സി​​​​നെ ക​​​​ണ്ട് ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ട്ട ര​​​​ണ്ടു​​​പേ​​​രി​​​ൽ ഒ​​​​രാ​​​​ളെ പി​​​​ന്നീ​​​​ട് വൈ​​​​ക്കം പോ​​​​ലീ​​​​സും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പ​​​​ള്ളി​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി ശി​​​​വ​​​​ദി (18)​നെ​​​​യാ​​​​ണു വൈ​​​​ക്കം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍ എ​​​​സ്എ​​​​ച്ച്ഒ എ​​​​സ്. സു​​​​കേ​​​​ഷി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​ഘം മു​​​​ള​​​​ന്തു​​​​രു​​​​ത്തി​​​​യി​​​​ല്‍നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​ത്. ര​​​ക്ഷ​​​പ്പെ​​​ട്ട​​​യാ​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.


ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം വൈ​​​​ക്കം ക​​​​ച്ചേ​​​​രി​​​​ക്ക​​​​വ​​​​ല​​​​യി​​​​ലെ എ.​​​​ജെ മൊ​​​​ബൈ​​​​ല്‍ ഷോ​​​​പ്പി​​​​ല്‍നി​​​​ന്നാ​​​​ണ് ആ​​​​റം​​​​ഗ​​​സം​​​​ഘം 17 മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍ ക​​​​വ​​​​ര്‍​ന്ന​​​​ത്. ഫോ​​​​ണു​​​​ക​​​​ള്‍​ക്ക് ഏ​​​​ക​​​​ദേ​​​​ശം അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ വി​​​​ല വ​​​​രും.

മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍ വി​​​​ല്‍​ക്കാ​​​​നാ​​​​യി ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം വൈ​​​​കു​​​ന്നേ​​​രം ഇ​​​​വ​​​​ർ എ​​​​റ​​​​ണാ​​​​കു​​​​ളം പെ​​​​ന്‍റാ മേ​​​​ന​​​​ക​​​​യി​​​​ലെ മൊ​​​​ബൈ​​​​ല്‍​ഷോ​​​​പ്പി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ സം​​​​ശ​​​​യം തോ​​​​ന്നി​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ പോ​​​​ലീ​​​​സി​​​​ല്‍ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ടു യു​​​​വാ​​​​ക്ക​​​​ള്‍ ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.